Wednesday, 17 October 2012

MY FIRST TRIP IN APPAPARA WITH MOIDUKKA&TEAM

                                            APPAPARA PHC-ലെ  ആദ്യ  ദിവസം2012 സെപ്തംബര്‍  മാസത്തിലെ-ഒരു ബുധനാഴ്ച-ഒരുപാട്  മുഖങ്ങള്‍  പരിചയപെടുമ്പോഴും  എല്ലാവരും പറഞ്ഞ ഒരു വരി ശ്രദ്ധയില്‍  പെട്ടു 'അത് MOIDUക്കെനോട് പറഞ്ഞാമതി '.ഈ പേരിന്റെ ഉറവിടം തേടി നടന്ന ഞാന്‍ അടുത്ത 5നിമിഷങ്ങല്കകം  ഇദേഹത്തെ പരിജയപെട്ടു .
                                         
Moiduക്ക 
                                              1985ല്‍  SUGUMARAN Sir MO ആയിരുന്ന  കാലത്ത് ഈ PHCല്‍  Nursing Assistant ആയി നിയമനം ലഭിച്ച്  വരികയും തുടര്‍ന്ന്  ഈ  കാടിനെ  കീഴടക്കുകയും  ചെയ്ത  ഇദേഹത്തിന്റെ  അനുഭവ  കഥകള്‍  എന്നെ  അത്ഭുത പെടുത്തി .
Anoopഅണ്ണന്‍ 
Titto
Raviയേട്ടന്‍

                                             അപ്പപാറയില്‍ എത്തിയതിനു ശേഷം ഒരു രാത്രി ഞാന്‍ moiduക്കെ നോട് പറഞ്ഞു" നമുക്കൊന്നു ഇറങ്ങിയാലോ ?", "ഇമ്ബക്ക് പോവാ സാറേ ",അങ്ങനെ എന്റെ ചുവന്ന ALTOകാറില്‍ ഞാനും, ഭാര്യയും, ഇക്കയും , Anoopഅണ്ണനും (തിരുവനതപുരം സ്വദേശി Pharmacist),Raviഏട്ടനും (വയനാട് സ്വദേശി Attender),Tittoയും (Staff Nurse), Electric fence കടന്നു തിരുന്നെല്ലി യിലേക്ക് പുറപ്പെട്ടു. ഓരോ വളവിലും ഒരൊറ്റകൊമ്പനെ  പ്രതീക്ഷിച്ചു  മുന്നോട്ട് നീങ്ങി .തിരുന്നെല്ലിയെത്തി പോലീസ് സ്റ്റേഷന്‍ എത്തി വണ്ടി തിരിച്ചു ."എന്റെ സാറേ ......സാറിനു തീരെ ഭാഗ്യല്ല്യട്ടോ" എന്നു രവിയേട്ടന്‍ ,പറഞ്ഞു തീരും മുമ്പേ മുള പൊട്ടുന്ന ശബ്ദം കേട്ടു ഞങ്ങള്‍ നിശബ്ദരായി ."ഇവിടൊക്കെ ആന ഇറങ്ങുന്ന സ്ഥലാ ......"modukka പറഞ്ഞു "സാറിനു പേടിയുണ്ടോ "രവിയേട്ടന്‍ .എല്ലാവരും ശ്വാസം പിടിച്ചിരുന്നു എവിടെയും ഒന്നും കാണാനില്ല ഞാനുറക്കെ പറഞ്ഞു "ആന പോയിട്ട് ഒരു കുഴിയാന പോലുമില്ല പറഞ്ഞു തീരും മുമ്പേ ഞങ്ങളുടെ Electricfenceന്റെ ഇടതോട്ടായി കാട്ടിനുള്ളില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ എന്തോ ഒന്ന് മിന്നി സൂക്ഷിച്ചുനോക്കിയപ്പോള്‍ ഒരു കൊമ്പന്‍ ജീവിതത്തില്‍ ഞാന്‍ ആദ്യമായിട്ടാണ് ഒരു കാട്ടുകൊമ്പനെ കാണുന്നത് എന്റെ നെഞ്ചിടിപ്പ് കൂടി. ഇതിനകം ഞങ്ങള്‍ Fenceനു അടുത്ത് എത്തിയിരുന്നു ശബ്ദമിടറി ഞാന്‍ ചോദിച്ചു "ഇനി എന്തു ചെയ്യും ? Fence ആരു തുറക്കും ?"Moiduക്ക കാറില്‍ നിന്ന്'COOL'ആയി ഇറങ്ങി ഗേറ്റ് തുറന്നു .വണ്ടി ഉള്ളിലേക്ക് എടുത്തു ഗേറ്റ് അടച്ചു എല്ലാവരും പുറത്തിറങ്ങി ടോര്‍ച് അടിച്ചുനോക്കി ആനയെ ശരിക്കും കണ്ടു ടോര്‍ച്ചിന്റെ വെട്ടം കണ്ടതോടെ ആന കാട്ടിലേക്ക് നീങ്ങി ."ഇവരെല്ലം പാവാ സാറേ "Moiduക്ക പറഞ്ഞു .

Tuesday, 16 October 2012

FIRST LANDING .......APPAPARA

                                             ഭൂമിയുടെ ഏതൊ കോണില്‍  വെളിച്ചം പോലും ചെന്നെത്താത്ത  ,ശയ്ത്യം തടയാന്‍  ഭൂമിയെ പച്ച കൊണ്ട് പുതച്ച ഈ ഗ്രാമത്തെ പറ്റി കേള്‍കുന്നത് വളരെ അടുത്താണ് .എട്ടാം ക്ലാസ്സില്‍ നിന്നും  ഒരു  തിരുന്നെല്ലി യാത്ര, മങ്ങിയ ഓര്‍മയാണ്  ,പക്ഷേ 7.5km മുമ്പുള്ള ഈ ഗ്രാമത്തെ കുറിച്ച് കേട്ടതായി ഓര്‍കുന്നില്ല .


                                               മാനന്തവാടിയില്‍  നിന്ന് കാട്ടികുളം ,ഒരു ചെറിയ ചെക്ക് പോസ്റ്റ്‌ കഴിഞ്ഞാല്‍ ഇടത്തോട്ടുള്ള റോഡ്‌ നേരെ എത്തുന്നത്‌ തെറ്റ് റോഡിലേക്ക് .പേരുപോലെ ഇവിടെ നിന്നു ആര്‍ക്കും വഴി തെറ്റി പോകുമത്രെ .ഇടത്തോട്ട് തിരുനെല്ലിയും വലത്തോട്ട് തോല്‍പെട്ടിയും എത്തിച്ചേരാം .ഇടത്തോട്ട് തിരിഞ്ഞു 'വസുമതി 'എന്നെ ഇറക്കി വിട്ടത് ഒരു junctionലാണ് ഞാന്‍ വാച്ചിലേക്ക് നോക്കി സമയം ഏറെ ഇരുട്ടിയിട്ടുണ്ടായിരുന്നു .വലത്തോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പെട്ടി കടയിലെ മങ്ങിയ വെളിച്ചത്തില്‍ electric fenceന്റെ gate അടയ്ക്കുന്ന വെളാരം കണ്ണുള്ള ഒരു യുവാവിനെ കണ്ടു ബഷീര്‍ എന്നു സ്വയം പരിജയപെടുത്തിയ അയാള്‍ പറഞ്ഞപ്രകാരം ഏകദേശം ഒരു km നടന്നു ഞാന്‍ APPAPARA PHCയില്‍ എത്തി .